കായംകുളം:വൺ ഇന്ത്യ വൺ പെൻഷൻ മൂവ്മെന്റ് സംഘടനയുടെ കായംകുളം നിയോജക മണ്ഡലം കൺവെൻഷൻ കായംകുളം ലയൺസ് ക്ലബ് ഓഡിറ്റോറിയത്തിൽ ജില്ലാ വർക്കിംഗ് പ്രസിഡന്റ് റോയി ജോസഫ് ഉദ്ഘാടനം ചെയ്തു . കായംകുളം നിയോജക മണ്ഡലം പ്രസിഡന്റ് കണ്ടല്ലൂർ രാജേന്ദ്രൻ അദ്ധ്യക്ഷനായി ,സെക്രട്ടറി രാജു പ്രണവം സ്വാഗതം പറഞ്ഞു . ജില്ലാ വൈസ് പ്രസിഡന്റ് കുഞ്ഞുമോൻ പത്തിയൂർ, ജില്ലാ എക്സിക്യൂട്ടിവംഗം സജീവ് കാടശേരി, ജില്ലാ എക്സിക്യൂട്ടിവംഗം സ്റ്റീഫൻ കീരിക്കാട്, കായംകുളം നിയോജക മണ്ഡലം എക്സിക്യൂട്ടിവംഗം ശശിധരൻ ദേവികുളങ്ങര , കായംകുളം നിയോജക മണ്ഡലം ജോയിന്റ് സെക്രട്ടറി വിജയകുമാർ, കായംകുളം നിയോജക മണ്ഡലം വൈസ് പ്രസിഡന്റ്, ഫിലിപ് സാമുവൽ, റജികുമാർ, സുഗതൻ, അനിതാ, പ്രദീപ് എന്നിവർ സംസാരിച്ചു. 11-ാം ശമ്പള പരിഷ്കരണ കമ്മിഷൻ ഉടൻ നടപ്പിലാക്കരുതെന്നും 60 വയസ് മുതൽ 1000 രൂപ പെൻഷൻ ലാഭമാക്കണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു .