പൂച്ചാക്കൽ: കേന്ദ്ര സർക്കാരിന്റെ കിസാൻ പദ്ധതി പ്രകാരമുള്ള പലിശരഹിത വായ്പയുടെ നടപടിക്രമങ്ങൾ ലഘൂകരിക്കണമെന്ന് പെരുമ്പളം വേമ്പനാട് തീരം ഉൾനാടൻ മത്സ്യതൊഴിലാളി ക്ഷേമ വികസന സഹകരണ സംഘം പൊതുയോഗം ആവശ്യപ്പെട്ടു . ഫിഷറീസ് ഡവലപ്പ്മെൻറ് ആലപ്പുഴ ജില്ലാ ഓഫീസർ സ്മിതാ ചെറിയാൻ അദ്ധ്യക്ഷയായി .പുയപ്പള്ളി രാഘവൻ, സലിം കുമാർ, പി.അനി, ജയപ്രകാശൻ, ടി.പി.പവിത്രൻ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി പുയപ്പള്ളി രാഘവൻ (പ്രസിഡന്റ്), പി.അനി (സെക്രട്ടറി) എന്നിവരുൾപ്പെടുന്ന കമ്മിറ്റിയെ തിരഞ്ഞെടുത്തു.