മാവേലിക്കര : സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചത് ആശങ്കയുണർത്തുന്നതാണെന്നും ഇത് കേന്ദ്ര സർക്കാരിന്റെ അടിയന്തര ശ്രദ്ധയിൽപ്പെടുത്തിയെന്നും കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി അറിയിച്ചു. രോഗം സ്ഥിരീകരിച്ച ആലപ്പുഴ ജില്ലയിലെ നെടുമുടി, തകഴി, പള്ളിപ്പാട്, കോട്ടയം ജില്ലയിലെ നീണ്ടൂർ ഉൾപ്പെടയുള്ള പ്രദേശങ്ങളിൽ കേന്ദ്രസർക്കാർ വിദഗ്ദ്ധ സംഘത്തെ അയക്കണമെന്നും താറാവ് കർഷകർക്ക് മതിയായ നഷ്ടപരിഹാരം നൽകണമെന്നും കേന്ദ്ര മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ഗിരിരാജ് സിംഗിന് അയച്ച കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ടെന്നും കൊടിക്കുന്നിൽ പറഞ്ഞു.