sndp613

പൂച്ചാക്കൽ : ശ്രീനാരായണ മെരിറ്റ് സ്കോളർഷിപ്പ് വിതരണം മാക്കേകടവ് ഗൗരിനാഥ ക്ഷേത്രത്തിൽ, പ്രസിഡൻറ് ധനഞ്ജയൻ ഉദ്ഘാടനം ചെയ്തു. പത്താം ക്ലാസു മുതൽ ബിരുദാനന്തര ബിരുദം വരെ മികച്ച വിജയം നേടിയ കുട്ടികളെയാണ് ആദരിച്ചത്. എസ്.എൻ.ഡി.പി യോഗം 613-ാം നമ്പർ മാക്കേകടവ് ശാഖ, എസ്.എൻ ചാരിറ്റബിൾ സൊസൈറ്റി എന്നീ സംഘടനകളും വിവിധ വ്യക്തികളുടെ പേരിലുള്ള സ്കോളർഷിപ്പുകളും നൽകി. ബൈജു അറുകുഴി, എം.കെ.പങ്കജാക്ഷൻ, ആർ.ശ്യാം രാജ്, ഷാജി മരോട്ടിക്കൽ തുടങ്ങിയവർ പങ്കെടുത്തു.