കുട്ടനാട് : ടിൻ ഷീറ്റിട്ട് നിർമ്മിച്ച വീട് തീപിടിച്ച് കത്തിനശിച്ചു. കാവാലം പഞ്ചായത്ത് പതിനൊന്നാം വാർഡ് നാലുപറ അനിയപ്പന്റെ വീടാണ് കത്തി നശിച്ചത്. ഇന്നലെ രാവിലെ എട്ടോടെമായിരുന്നു സംഭവം ഈ സമയം വിട്ടിൽ ആരും ഇല്ലാതിരുന്നതിനാൽ ദുരന്തം ഒഴിവായി. അടുപ്പിൽ നിന്ന് അബദ്ധത്തിൽ തീ പടരുകയായിരുന്നെന്നു സംശയിക്കുന്നു.
2018ലെ പ്രളയത്തെ തുടർന്നു ആലപ്പുഴ എസ്.ഡി കോളേജിലെ ഒരു വിഭാഗം അദ്ധ്യാപകർ ചേർന്ന് നിർമ്മിച്ചു നൽകിയ വീടാണ് കത്തിനശിച്ചത്. ഇതോടെ കയറി കിടക്കാൻ ഒരിടമില്ലാതെ പെരുവഴിയിലായിരിക്കുകയാണ് പ്രായപൂർത്തിയാകാത്ത ഏകമകളും ഭാര്യയുമടങ്ങുന്ന അനിയപ്പന്റെ കുടുംബം