കുട്ടനാട് : ഉപയോഗിക്കാത്ത വെള്ളത്തിന് പണം ഈടാക്കാനായി വാട്ടർ അതോറിറ്റിയുടെ നോട്ടീസ്. നെടുമുടി പഞ്ചായത്ത് 10ാം വാർഡിൽ താമസിക്കുന്ന പത്തോളം വീട്ടുകാർക്കാണ് വാട്ടർ അതോറ്റിയുടെ എടത്വ ഓഫീസിൽ നിന്ന് നോട്ടീസ് നൽകിയത്. ഈ പ്രദേശത്ത് വാട്ടർ അതോറിറ്റിയുടെ വെള്ളം കിട്ടാതായിട്ട് വർഷങ്ങളായി. ഇവിടെ നിലവിൽ പൈപ്പ് ലൈൻ പോലുമില്ലാതിരിക്കെയാണ് ബിൽ വന്നതെന്ന് നാട്ടുകാർ പറഞ്ഞു.