അമ്പലപ്പുഴ:ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് എ.എം. ആരിഫ് എം.പിയെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. 7-ാം തീയതി വരെയുള്ള എല്ലാ പരിപാടികളും റദ്ദാക്കിയതായി എം.പിയുടെ ഓഫീസ് അറിയിച്ചു.