അമ്പലപ്പുഴ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, വി.കെ. ശ്രീകണ്ഠൻ എം.പി എന്നിവർ അന്തരിച്ച തിരക്കഥാകൃത്ത് ഷാജി പാണ്ഡവത്തിന് അമ്പലപ്പുഴയിലെ വസതിയിൽ എത്തി അന്തിമോപചാരമർപ്പിച്ചു.രാഷ്ട്രീയ സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖരും അന്ത്യോപചാരമർപ്പിക്കാനെത്തിയിരുന്നു. ഇന്നലെ ഉച്ചക്ക് 12 ഓടെ വലിയ ചുടുകാട് പൊതു ശ്മശാനത്തിൽ കൊച്ചുമകൻ ചിതയ്ക്ക് തീ കൊളുത്തി.