മുതുകുളം: പുല്ലുകുളങ്ങര ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ കൈനീട്ടപ്പറ എഴുന്നള്ളത്ത് നടന്നു. രാവിലെ 8 മണിക്ക് കിഴക്കേ ആൽത്തറയിൽ കൈവട്ടകയിൽ ആചാര പ്രകാരം കൈനീട്ടപ്പറ സ്വീകരിച്ചു. തുടർന്ന് ജീവത ആന കൊട്ടിലിൽ എഴുന്നള്ളിച്ചിരുത്തി​. പരമ്പരാഗതമായി കൈനീട്ടപ്പറ നൽകുന്ന പാണ്ടവർകൊട്ടാരം വക പറയെടുപ്പു നടക്കുകയും ചെയ്തു . ആദ്യ ദിവസത്തെ കരുവറ്റുംകുഴി കരയുടെ പറയാണ് ആദ്യം നടന്നത്. തുടർന്നുള്ള ദിവസങ്ങളിൽ കരയുടെ ക്രമത്തിൽ പറയെടുപ്പ് നടക്കും.. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ഈ വർഷം ചടങ്ങുകൾ നടക്കുന്നതെന്ന് ക്ഷേത്ര ഭരണസമിതി അറിയിച്ചു.