ആലപ്പുഴ: കവി അനിൽ പനച്ചൂരാന്റെ നിര്യാണത്തിൽ ഭാരതീയവിചാരകേന്ദ്രം ജില്ലാ സമിതി അനുശോചിച്ചു. പ്രസിഡന്റ് ഡോ: ഡി.രാധാകൃഷ്ണ പിള്ള , സംസ്ഥാന സെക്രട്ടറി ജെ.മഹാദേവൻ, മേഖലാ സെക്രട്ടറി പി.എസ്.സുരേഷ്,ജില്ലാ സെക്രട്ടറി പ്രമോദ് ടി.ഗോവിന്ദൻ എന്നിവർ പങ്കെടുത്തു.

കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാൻ, പ്രമുഖ തിരക്കഥാകൃത്ത് ഷാജി പാണ്ഡവത്ത് എന്നിവരുടെ ആകസ്മിക നിര്യാണത്തിൽ ഗാന്ധിയൻ സാംസ്‌കാരിക വേദി ചെയർമാൻ ബേബി പാറക്കാടൻ
അനുശോചിച്ചു. ഗാന്ധിയൻ സാംസ്‌കാരിക വേദി വൈസ് ചെയർമാൻ അഡ്വ.പ്രദീപ് കൂട്ടാല, ബി.ജോസുകുട്ടി , ഫിലിപ്പോസ് തത്തംപള്ളി, ബി.സുജാതൻ,ഇ.ഷാബ്ദ്ദീൻ, അഡ്വ.ദിലീപ് ചെറിയനാട് ,കുസുമം ജോസഫ് എന്നിവർ സംസാരിച്ചു.