ഹരിപ്പാട്: ചേപ്പാട് എൻ.ടി.പി.സി കേന്ദ്രത്തിൽ പ്രവർത്തിച്ച് വരുന്ന കേന്ദ്രീയ വിദ്യാലയം നിലനിറുത്തണമെന്നാവശ്യപ്പെട്ട് കേന്ദ്രിയ വിദ്യാലയം രക്ഷകർതൃ സമിതിയുടെ നേത്യത്വത്തിൽ എൻ.ടി.പി.സി കായംകുളം നിലയത്തിന്റെ ജനറൽ മാനേജർ ബി.വി. കൃഷ്ണ, സ്കൂൾ പ്രിൻസിപ്പൽ ഹേമാ ഗിരിഷ് എന്നിവർക്ക് നിവേദനം നൽകി. കേന്ദ്രീയ വിദ്യാലയത്തിന് എൻ.ടി.പി.സി നൽകുന്ന സാമ്പത്തിക സഹായം നിറുത്തലാക്കരുതെന്നും തുടർ അദ്ധ്യയന വർഷങ്ങളിലേക്കുള്ള അഡ്മിഷൻ ഉടൻ ആരംഭിക്കണമെന്നും നി​വേദനത്തിൽ ആവശ്യപ്പെടുന്നു.

രക്ഷകർതൃ സമിതിയുടെ പ്രതിനിധികളായ അഡ്വ.വി.ഷുക്കൂർ, അഡ്വ.ജയകൃഷ്ണൻ,അലൻ തോമസ്, ഇ.നാസറുദ്ദീൻ, വേണു, ശ്രീജിത്ത് നമ്പൂതിരി, ശ്രീകല, അശ്വതി സന്തോഷ്, സൈരന്ദതി തുടങ്ങിയവർ ചേർന്നാണ് നിവേദനം നൽകിയത്.