ഹരിപ്പാട്: കരുവാറ്റാ ഗ്രാമപഞ്ചായത്ത് ബയോഡൈവേഴ്സിറ്റി മാനേജുമെൻ്റ് കമ്മിറ്റിയുടെ നഴ്സറിയിൽ ഉല്പാദിപ്പിച്ച വാഴത്തൈകളുടെ ആദ്യ വില്പന ഗ്രാമപഞ്ചായത്ത് പഞ്ചായത്ത് പ്രസിഡന്റ് എസ്.സുരേഷ് നിർവഹിച്ചു. കണ്ണാറ വാഴ ഗവേഷണ കേന്ദ്രത്തിന്റെ മാർഗനിർദ്ദേശത്തോടെ മാക്രോ പ്രൊപ്പഗേഷൻ രീതിയിൽ അത്യുല്പാദനശേഷിയുള്ള തൈകൾ തൊഴിലുറപ്പു പ്രവത്തകരാണ് തയ്യാറാക്കിയത്. വൈസ് പ്രസിഡന്റ് ടി.പൊന്നമ്മയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കൃഷി ഓഫീസർ ജെ. മഹേശ്വരി, ബയോഡൈവേഴ്സിറ്റി ബോർഡ് ജില്ലാ കോഓഡിനേറ്റർ സി.ചന്ദ്ര പ്രകാശ്, പ്രോജക്ട് ഫെലോ രമ്യാ രവി, പഞ്ചായത്ത് സെക്രട്ടറി നിഷാ എൻ തൈയിൽ ബി.എം.സി കൺവീനർ സി.മുരളി എന്നിവർ സംസാരിച്ചു.