മാവേലിക്കര: അനിൽ പനച്ചൂരാന്റെ വി​യോഗം മലയാള സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടമാണെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു. ജനപ്രിയ കവിതകളും ഗൃഹാതുരത്വം നിറഞ്ഞ ഗാനങ്ങളും കൊണ്ട് മലയാളി മനസിൽ അനിൽ പനച്ചൂരാൻ സൃഷ്ടിച്ച ഭാവുകത്വത്തിന്റെ ലോകം പകരം വയ്ക്കാനാവാത്തതാണെന്ന് കൊടിക്കുന്നിൽ സുരേഷ് അനുശോചന സന്ദേശത്തിൽ പറഞ്ഞു.