മാവേലിക്കര: മാർത്തോമ്മാ സഭ അദ്ധ്യക്ഷനായി സ്ഥാനമേറ്റ ഡോ.തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പൊലീത്തയ്ക്ക് കേരള കൗൺസിൽ ഒഫ് ചർച്ചസിന്റെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് 3.30ന് തഴക്കര മാർത്തോമ്മാ പള്ളി പാരിഷ് ഹാളിൽ സ്വീകരണം നൽകും. സ്വീകരണ സമ്മേളനം ശാന്തിഗിരി ആശ്രമം ഓർഗനൈസിംഗ് സെക്രട്ടറി ഗുരുരത്നം ജ്ഞാനതപസ്വി സ്വാമി ഉദ്ഘാടനം ചെയ്യും. കെ.സി.സി പ്രസിഡന്റ് ബിഷപ് ഡോ.ഉമ്മൻ ജോർജ് അദ്ധ്യക്ഷനാകും. തുടർന്ന് സ്നേഹ സംഗമം ഡോ.തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്യും. കെ.സി.സി വൈസ് പ്രസിഡന്റ് അലക്സിയോസ് മാർ യൗസേബിയോസ് അദ്ധ്യക്ഷനാകുമെന്നു ജനറൽ സെക്രട്ടറി പ്രകാശ് പി.തോമസ് അറിയിച്ചു.