മാരാരിക്കുളം:കേരള സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ (കെ.എസ്.ടി.എ) മുപ്പതാം ജില്ലാ സമ്മേളനം വിജയിപ്പിക്കാൻ സ്വാഗതസംഘം രൂപീകരിച്ചു. ജനുവരി 16,17 തീയതികളിൽ കലവൂർ ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലാണ് ജില്ലാ സമ്മേളനം.കലവൂർ ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന സ്വാഗതസംഘം രൂപീകരണ യോഗം ഫോം മാറ്റിംഗ്സ് ചെയർമാൻ അഡ്വ.കെ.ആർ.ഭഗീരഥൻ ഉദ്ഘാടനം ചെയ്തു.കെ.എസ്.ടി.എ ജില്ലാ പ്രസിഡന്റ് സി.ജ്യോതികുമാർ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി,ജില്ലാ പഞ്ചായത്തംഗം അഡ്വ.ആർ.റിയാസ്, ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി അഡ്വ.ആർ.രാഹുൽ,കെ.എസ്.ടി.എ സംസ്ഥാന സെക്രട്ടറി ഡി. സുധീഷ്,സംസ്ഥാന എക്‌സി. അംഗം വി.ആർ.മഹിളാമണി,എൻ.എസ്.ശ്രീകുമാർ എന്നിവർ സംസാരിച്ചു.ജില്ലാ സെക്രട്ടറി എസ്.ധനപാൽ സ്വാഗതവും ടി.ജെ.അജിത് നന്ദിയും പറഞ്ഞു.