ആലപ്പുഴ: കുട്ടനാട്ടിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ താറാവ് കർഷകർക്ക് അടിയന്തര ധനസഹായം നൽകാൻ സർക്കാർ തയ്യാറാകണമെന്ന് ഡി.സി.സി പ്രസിഡന്റ് എം ലിജു ആവശ്യപ്പെട്ടു. പക്ഷിപ്പനി ബാധിച്ച സ്ഥലങ്ങളിൽ വിദഗ്ദ്ധ സംഘം സന്ദർശനം നടത്താണമെന്നും രോഗം പടർന്നുപിടിക്കാതിരിക്കാൻ ആവശ്യമായ പ്രവർത്തനങ്ങൾക്ക് സർക്കാർ തയ്യാറാകണമെന്നും ലിജു ആവശ്യപ്പെട്ടു.