ആലപ്പുഴ: നഗരസഭയുടെ കീഴിലെ മഹിളാമന്ദിരത്തിൽ സ്വയംതൊഴിൽ പരിശീലന ക്ലാസ് നഗരസഭ അദ്ധ്യക്ഷ സൗമ്യ രാജ് ഉദ്ഘാടനം ചെയ്തു. വലിയകുളം വാർഡ് കൗൺസിലർ ബി. നസീർ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ സെക്രട്ടറി കെ.കെ. മനോജ്,കൗൺസിലർമാരായ എം.ആർ.പ്രേം, ബീനാമ്മ, എൻ.യു.എൽ.എം മാനേജർ ശ്രീ. ശ്രീജിത്ത്, കമ്മ്യൂണിറ്റി ഓർഗനൈസർ ആശ,
സി.ഡി.എസ് ആക്ടിംഗ് ചെയർപേഴ്‌സൺ സുജാത ധനപാലൻ, സി.ഡി.എസ് മെമ്പർ സെക്രട്ടറി സന്ധ്യ, വലിയകുളം എ. ഡി. എസ് ചെയർപേഴ്‌സൺ സജീന തുടങ്ങിയവർ പങ്കെടുത്തു.