ആലപ്പുഴ: അന്യ സംസ്ഥാന ലോട്ടറികൾ കേരളത്തിൽ വിൽപ്പന നടത്താൻ അനുവദിക്കില്ലെന്ന് ആൾ കേരള ലോട്ടറി ഏജന്റ്‌സ് ആന്റ് സെല്ലേഴ്‌സ് കോൺഗ്രസ് ഐ.എൻ .ടി.യു.സി ജില്ലാ പ്രവർത്തകയോഗം . അന്യ സംസ്ഥാന ലോട്ടറി കടന്നുവരാൻ അനുവദിക്കാതിരായ്ക്കുക, സംസ്ഥാന ലോട്ടറിയേയും തൊഴിലാളികളേയും സംരക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉണയിച്ചു നാളെ സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ രാജ്ഭവന് മുമ്പിൽ ധർണ്ണ നടത്താനും തീരുമാനിച്ചു. യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് വേണു പഞ്ചവടി ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് കെ. ദേവദാസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന നേതാക്കളായ ഗീത പുളിയ്ക്കൽ, റീന സജീവ്, സേതു ചേർത്തല, എം.വിജയൻ, വി.സി. ഉറുമീസ്, സജു കളർ കോട്, ശ്രീകല എന്നിവർ സംസാരിച്ചു.