അമ്പലപ്പുഴ: മാരകമായ നെട്രോസിൻ ഗുളികകളുമായി കാക്കാഴം വെളിമ്പറമ്പ് സുധീഷ് ബാബു (32)വിനെ കാക്കാഴം മേൽപ്പാലത്തിന് താഴെ നിന്ന് അമ്പലപ്പുഴ പൊലീസ് പിടികൂടി. ഇയാളിൽ നിന്നും 15.6 ഗ്രാം കഞ്ചാവും കണ്ടെടുത്തു. 10 ഗുളികകൾ അടങ്ങിയ സ്ട്രാപ്പ് 500 രൂപക്ക് ആണ് വിൽപ്പന നടത്തിയിരുന്നത്. കഴിഞ്ഞ മാസവും ഗുളികകളുമായി ഇയാൾ പിടിയിലായിരുന്നു.