ആലപ്പുഴ: ജില്ലയിൽ നിന്ന് പരിശോധനക്കയച്ച രണ്ടു പേരുടെ സാമ്പിളുകളിൽ അതിതീവ്ര കൊവിഡ് സ്ഥിരീകരിച്ചു. യു.കെയിൽ നിന്ന് എത്തിയവരാണിവർ. യു.കെയിൽ നിന്ന് നാട്ടിലെത്തിയവർ കർശനമായും ആരോഗ്യ വകുപ്പിനെ വിവരമറിയിക്കണമെന്ന് അധികൃതർ അറിയിച്ചു.