ചേർത്തല:എസ്.എൻ.ഡി.പി യോഗം കൊക്കോതമംഗലം തെക്ക് കൊയ്ത്തുരുത്തുവെളി 716-ാം നമ്പർ ശാഖയിലെ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ പൂയം ഉത്സവം വിവിധ ചടങ്ങുകളോടെ നടത്തി. തന്ത്റി സി.എം. മുരളീധരൻ, മേൽശാന്തി ഭുവനചന്ദ്രൻ എന്നിവർ കർമ്മങ്ങൾക്കു നേതൃത്വം നൽകി.

കൊവിഡിനെ പ്രതിരോധിക്കാൻ നേതൃത്വം നൽകിയ വിവിധ സർക്കാർ വകുപ്പിലെ ജീവനക്കാരെയും മുനിസിപ്പൽ വൈസ് ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട ടി.എസ്.അജയകുമാറിനെയും ചടങ്ങിൽ ആദരിച്ചു.ശാഖ ചെയർമാൻ ബൈജു അറുകുഴി അദ്ധ്യക്ഷത വഹിച്ചു.കൺവീനർ ഡി.ഗിരീഷ്കുമാർ സ്വാഗതവും കെ.ആർ.ഉദയസേനൻ നന്ദിയും പറഞ്ഞു.