sndp2888
ചാരുംമൂട് എസ്എൻഡിപി യൂണിയൻ യൂത്ത് മൂവ്മെന്റിന്റെയും ചുനക്കര 2888 നമ്പർ ശാഖായോഗത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രതീഷ് ചികിത്സ ധനസഹായ നിധിയുടെ ഉത്ഘാടനം യൂണിയൻ ചെയർമാൻ ജയകുമാർ പാറപ്പുറം നിർവഹിക്കുന്നു.

ചാരുംമൂട്: എസ്.എൻ.ഡി.പി യോഗം ചാരുംമൂട് യൂണിയൻ യൂത്ത് മൂവ്മെന്റിന്റെയും ചുനക്കര 2888-ാം നമ്പർ ശാഖയുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രതീഷ് ചികിത്സാ ധനസഹായ നിധിയുടെ ഉദ്ഘാടനം യൂണിയൻ ചെയർമാൻ ജയകുമാർ പാറപ്പുറം നിർവഹിച്ചു. യൂണിയൻ വൈസ് ചെയർമാൻ രഞ്ജിത് രവി യൂണിയൻ കൺവീനർ ബി സത്യപാൽ വനിതാ സംഘം ചെയർപേഴ്‌സൺ വന്ദനാ സുരേഷ്, യൂണിയൻ വനിതാ സംഘം കൺവീനർ സ്മിത ധ്വാരക യൂത്ത് മൂവ്മെന്റ് ചെയർമാൻ വി.വിഷ്ണു, യൂത്ത് ജോയിന്റ്.കൺവീനർ മഹേഷ്‌ വെട്ടിക്കോട്,ജോയിന്റ് സെക്രട്ടറി ശ്രീക്കുട്ടൻ സൈബർ സേന കൺവീനർ രാഹുൽ രാജീവ്‌, ചുനക്കര മേഖലാ ചെയർപേഴ്സൺ ഉഷ വിജയൻ, വൈസ് ചെയർപേഴ്സൺ ബീന അശോകൻ, ട്രഷറർ രഞ്ജു സുരേഷ് എന്നിവർ പങ്കെടുത്തു.