ചാരുംമൂട് : മിഷനറി സിസ്സ്റ്റേഴ്സ് ഒഫ് ക്വീൻ ഓഫ് ദി അപ്പോസ്തൽസ് സഭയിൽ സതേൺ പ്രൊവിൻസിൽ അംഗമായ സി.ജോണില ചുണ്ടമലക്കുന്നേൽ (66) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് ചാരുംമൂട് സെന്റ് മേരീസ് ലത്തീൻ കത്തോലിക്ക പള്ളി സെമിത്തേരിയിൽ. ചാരുംമൂട് സെന്റ് ജോസഫ് കോൺവെന്റ് സുപ്പീരിയർ, പൂക്കോട്ടുപ്പാടം മേരിമാതാ ഇംഗ്ലീഷ് മീഡിയം സ്കൂൾ സ്ഥാപകയും ഹെഡ് മിസ്ട്രസും, പ്രൊവിൻസ് കൗൺസിലർ, കൊല്ലം വാടി ദേവമാതാ സ്കൂൾ ഹെഡ് മിസ്ട്രസ്, ചങ്ങനാശ്ശേരി പൂവ്വം പ്രേഷിത റാണി കോൺവെന്റ് സുപ്പീരിയർ എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.