ആലപ്പുഴ: പിണറായി സർക്കാർ നടത്തിയ ഒത്തുകളിയാണ് ഇപ്പോൾ കോടതി വിധിയുടെ പിൻബലത്തിൽ ലോട്ടറി മാഫിയയ്ക്ക് കേരളത്തിൽ കടന്ന് വരാൻ അവസരം ഒരുക്കിയതെന്ന് കേരള ലോട്ടറി ഏജന്റ്‌സ് ആന്റ് സെല്ലേഴ്‌സ് അസോസിയേഷൻ (ഐ. എൻ.ടി.യു.സി) ജില്ലാ കമ്മിറ്റി ആരോപിച്ചു. ഇതിൽ പ്രതിഷേധിച്ച് ജില്ലാക്കമ്മറ്റിയുടെ നേതൃത്വത്തിൽ മിനി സിവിൽ സ്റ്റേഷന് മുമ്പിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. പ്രതിഷേധ കൂട്ടായ്മ ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.പി.ജെ.മാത്യു ഉദ്ഘാടനം ചെയ്തു. എൻ.പൊടിയൻ, പി.ആർ സജീവ്, സക്കീർ ചങ്ങം പള്ളി, രേഖ, സേതുലക്ഷ്മി, നാസർ എന്നിവർ പങ്കെടുത്തു.