ആലപ്പുഴ: ഓട്ടിസം ബാധിച്ച കുട്ടികൾക്ക് സാധാരണ ജീവിത പരിശീലനം നൽകാൻ സൗകര്യമൊരുക്കി തുറവൂർ ബി.ആർ.സി. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ തുറവൂർ ബി.ആർ.സിക്ക് കീഴിൽ അരൂർ ഗ്രാമപഞ്ചായത്തിൽ നിർമ്മിച്ച ഓട്ടിസം സെന്റർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദലീമ ജോജോ ഉദ്ഘാടനം ചെയ്തു.