ആലപ്പുഴ: കഴിഞ്ഞ തദ്ദേശീയ തിരഞ്ഞെടുപ്പിൽ മത്സരിച്ച എല്ലാ സ്ഥാനാർത്ഥികളും തിരഞ്ഞെടുപ്പ് ചെലവ് കണക്കുകൾ 14ന് മുമ്പായി നൽകണമെന്ന് ജില്ല കളക്ടർ അറിയിച്ചു. ഗ്രാമപഞ്ചായത്ത് തലത്തിൽ മത്സരിച്ചവർ അതത് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാർക്ക് മുമ്പാകെയും ബ്ലോക്ക് പഞ്ചായത്ത് തലത്തിൽ മത്സരിച്ചവർ ജില്ല പഞ്ചായത്ത് സെക്രട്ടറി മുമ്പാകെയും, ജില്ല പഞ്ചായത്ത്, മുൻസിപ്പാലിറ്റി തലത്തിൽ മത്സരിച്ചവർ ജില്ല കളക്ടർ മുമ്പാകെയും കണക്കുകൾ സമർപ്പിക്കണം.