ആലപ്പുഴ:കേന്ദ്രസർക്കാരിന്റെ കാർഷിക കരിനിയമങ്ങൾക്കെതിരെ ഡൽഹിയിൽ കർഷകർ നടത്തുന്ന ദേശീയ പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഐ .എൻ. ടി. യു .സി ജില്ല കമ്മിറ്റി ബി എസ്.എൻ. എൽ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി.
ധർണ ഐ .എൻ. ടി .യു. സി സംസ്ഥാന വൈസ് പ്രസിഡന്റ് ബാബു ജോർജ്ജ് ഉദ്ഘാടനം ചെയ്തു.
ജില്ല പ്രസിഡന്റ് ജി. ബൈജു അദ്ധ്യക്ഷത വഹിച്ചു.ദേശീയ വർക്കിംഗ് കമ്മിറ്റി അംഗം എ. കെ. രാജൻ മുഖ്യപ്രഭാഷണം നടത്തി.
ജില്ല ഭാരവാഹികളായ ശ്രീനിവാസൻ ,അസീസ് പായിക്കാട് ,കെ .ദേവദാസ് ,യു .അശോകുമാർ, റീന സജീവ്, എസ് താര, റീജണൽ പ്രസിഡന്റ് എസ്. സജീവൻ തുടങ്ങിയവർ സംസാരിച്ചു.