ആലപ്പുഴ: ഡി.സി.സി ജനറൽ സെക്രട്ടറിയും മാവേലിക്കര അസംബ്ളി മണ്ഡലത്തിൽ 2016ൽ യു.ഡി.എഫ് സ്ഥാനാർത്ഥിയുമായിരുന്ന ബൈജുകലാശാല, കോൺഗ്രസ് നൂറനാട് ബ്ളോക്ക് വൈസ് പ്രസിഡന്റ് അഡ്വ. ജെ.അശോക് കുമാർ എന്നിവർ കോൺഗ്രസിൽ നിന്ന് രാജിവെച്ച് കേരള കോൺഗ്രസ് (എം) ൽ ചേരാൻ തീരുമാനിച്ചതായി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

9ന് ചാരുമൂട്ടിൽ ജോസ് കെ.മാണി പങ്കെടുക്കുന്ന സമ്മേളനം സംഘടിപ്പിക്കുമെന്നും അറിയിച്ചു. കെ.പി.എം.എസ്. സംസ്ഥാന അസി.സെക്രട്ടറിയാണ് ബൈജുകലാശാല.കേരളകോൺഗ്രസ് നേതാക്കാക്കളായ വി.സി.ഫ്രാൻസിസ്, വി.ടി.ജോസഫ്, അഡ്വ. പി.എം.പ്രമോദ് നാരായൺ, ജെയിംസ് ജേക്കബ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.