ആലപ്പുഴ: റോട്ടറി ക്ളബ്ബ് ഒഫ് ആലപ്പി കൊയർ സിറ്റി ഡിസ്ട്രിക് 3211ന്റെ ഗവർണർ മേജർ ഡോണർ റോട്ടിയൻ ഡോ.തോമസ് വാവാനികുന്നേൽ ഇന്ന് സന്ദർശിക്കുമെന്ന് റോട്ടറി പ്രസിഡന്റ് ആന്റൺ ടി.ജോസഫ് വാർത്താസമ്മേളത്തിൽ അറിയിച്ചു.
ആലപ്പുഴ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ മണിക്കൂറിൽ 20ലിറ്റർ വെള്ളം ശുദ്ധീകരിക്കാൻ കഴിയുന്ന വാട്ടർ പ്യൂരിഫയർ ഇന്ന് വൈകിട്ട് മൂന്നിന് ആശുപത്രി അധികൃതർക്ക് കൈമാറും. ജല ഉപയോഗം കുറക്കുന്നതിന് 1000വാട്ടർ എയറേറ്റുകൾ വിവിധ കുടുംബങ്ങളിൽ നൽകി. വാർത്താസമ്മേളനത്തിൽ സെക്രട്ടറി രാജൻ പീറ്റർ അറോജ്, തോമസ് ആന്റോ പുളിക്കൻ, അലക്സ് ഫിലിപ്പ്, പി.സി.ചെറിയാൻ, പി.സി.ജിജി, പി.ജെ.മാത്യൂ, പോൾ ജോസഫ് എന്നിവരും പങ്കെടുത്തു.