കായംകുളം: കായംകുളം നഗരസഭയുടെ കീഴിൽ കുടുംബശ്രീ-ദേശീയ നഗര ഉപജീവന മിഷൻ പദ്ധതിയുടെ ഭാഗമായി അർഹരായ യുവതീ-യുവാക്കൾക്ക് വിവിധ മേഖലകളിൽ സൗജന്യ വേതനാധിഷ്ഠിത തൊഴിൽപരിശീലനം ലഭ്യമാക്കുന്നു.

തിരുവനന്തപുരം,കൊച്ചി,മലപ്പുറം തുടങ്ങിയസ്ഥലങ്ങളിൽ ആയിരിക്കും പരിശീലനം. പരിശീലനാർത്ഥികൾ കായംകുളം നഗരസഭാ പരിധിയിൽ താമസിക്കുന്ന, കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ താഴെയുള്ളവരായി​രിക്കണം. പ്രായം: 18മുതൽ 35വയസ് . വിദ്യാഭ്യാസ യോഗ്യത: പത്താം ക്ലാസ് വിജയകരമായിപരിശീലനംപൂർത്തിയാക്കുന്ന 70%പേർക്ക്‌ സ്വകാര്യമേഖലയിൽ ജോലിയും ലഭിക്കും. ഫോൺ: 9567777057, 8848147416 .