അമ്പലപ്പുഴ: പക്ഷിപ്പനി സ്ഥിരീകരിച്ച തകഴി കുന്നുമ്മ ജോസ് ഭവനത്തിൽ ജോമോൻ ജോസഫിന്റെ രണ്ടര മാസം പ്രായമുള്ള 6236 താറാവുകളെ കൊന്നൊടുക്കി. തകഴി കൊല്ലനാടി പാടശേഖര ബണ്ടിലെ പുലിമുഖം ഭാഗത്ത് കൊന്ന താറാവുകളെ കൂട്ടിയിട്ട് മണ്ണെണ്ണ ഒഴിച്ച് തീയിടുകയായിരുന്നു.തിരുവനന്തപുരം ഡിസീസ് ഇൻവെസ്റ്റിഗേഷൻ ഓഫീസർ ബേബി ജോസഫ്, മൃഗ സംരക്ഷണ വകുപ്പ് അസി.ഡയറക്ടർമാരായ ഡോ.ജോർജ് വർഗീസ്, ഡോ.ജോണി തോപ്പിൽ, എ.എഫ്.ഒ മാരായ രാധാകൃഷ്ണക്കുറുപ്പ് ,സി.ജി.മധു, തുടങ്ങിയവർ അടങ്ങുന്ന സംഘം രാവിലെ 10 ഓടെ സ്ഥലത്തെത്തി താറാവുകളെ നശിപ്പിക്കുന്നതിനാവശ്യമായ ക്രമീകരണങ്ങൾ നടത്തി.