പൂച്ചാക്കൽ: ഇലക്ട്രിസിറ്റി ബോർഡ് തൈക്കാട്ടുശേരി സബ് സ്റ്റേഷനിൽ പുതിയ 20 എം.വി.എ ട്രാൻസ്ഫോർമറിന്റെ നിർമ്മാണം പൂർത്തിയായി. ഇതുവഴി പള്ളിപ്പുറം മെഗാ ഫുഡ് പാർക്കിലേക്ക് രണ്ട് 11 കെ.വി ഫീഡറുകൾ കൂടി ലഭ്യമാക്കും. ടെൽക്കിന്റെ ഏറ്റവും പുതിയ സാങ്കേതിക സംവിധാനമായ ഏരിയൽ ബഞ്ച്ഡ് കേബിളാണ് ഫീഡറുകൾക്ക് ഉപയോഗിച്ചിരിക്കുന്നത്. ഇതോടെ നാല് ഫീഡറുകൾ വഴി തടസമില്ലാതെ വൈദ്യുതി ലഭിക്കും. അടുത്ത മാസം ഫുഡ് പാർക്കിന്റെ ഉദ്ഘാടനം നടക്കും.