വള്ളികുന്നം: കേരളാ യൂണിവേഴ്സിറ്റി അനലിറ്റിക്കൽ കെമസ്ട്രിയിൽ ഒന്നാം റാങ്ക്‌ നേടിയ വിദ്യാർത്ഥിനി വള്ളികുന്നം ശാലു ഭവനത്തിൽ ശശിയുടെ മകൾ ഗീതു മോളെ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇന്ദു കൃഷ്ണൻ അനുമോദിച്ചു. പനത്താഴ രാഘവൻ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം അഡ്വ. വിജയൻ,എസ്‌ മോഹനൻ പിള്ള മനോജ്‌ കുമാർ , അനീഷ്‌ തടവിള കെ എസ്‌ മധു എന്നിവർ സംസാരിച്ചു