ഹരിപ്പാട്: നങ്ങ്യാർകുളങ്ങര ടി.കെ.എം.എം കോളജിലെ പൂർവ്വവിദ്യാർത്ഥിയും കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാന്റെ വിയോഗത്തിൽ കോളേജിൽ അനുശോചന യോഗം ചേർന്നു. കോളേജ് പ്രിൻസിപ്പൽ ഡോ.വിനോദ് ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തിയ അനുസ്മരണ സമ്മേളത്തിൽ ഡോ.അരുൺ.എസ്.പ്രസാദ്, എസ്.ആർ.രാജീവ്, പർവ്വതി രാമചന്ദ്രൻ, എസ്.ജയറാം, എസ്.നവീൻ എന്നിവർ സംസാരിച്ചു.