ആലപ്പുഴ: പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ സർക്കാർ അടിയന്തിരമായി വേണ്ട സുരക്ഷാ നടപടികൾ സ്വീകരിക്കണമെന്ന് ബി.ജെ.പി ജില്ലാ സെൽ കോഡിനേറ്റർ ജി.വിനോദ് കുമാർ ആവശ്യപ്പെട്ടു. താറാവുകളിലാണ് ഈ രോഗം സ്ഥിതീകരിച്ചിരിക്കുന്നത് എന്നതു കൊണ്ടുതന്നെ നഗര പരിധിയിൽ വരുന്ന നെഹ്രുട്രോഫി കക്കാ കായൽ, ഇടവഴീക്കൽ തുടങ്ങിയ പാടശേഖരങ്ങളടക്കം പല പാടശേഖരങ്ങളിലും താറാവുകളെ ഇറക്കുന്നതിൽ ജനങ്ങൾക്ക് ഭീതിയുണ്ട്. സർക്കാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും ജി.വിനോദ് കുമാർ ആവശ്യപ്പെട്ടു.