തുറവൂർ: പടിഞ്ഞാറൻ കരിനിലങ്ങളിൽ ഓരുജലം മൂലമുള്ള വെള്ളക്കെട്ടിന് പരിഹാരം കാണാൻ നെൽകൃഷി പ്രോത്സാഹിപ്പിച്ച് ശുദ്ധജല മത്സ്യക്കൃഷി നടത്തി, ഒരു നെല്ലും ഒരു മീനും പദ്ധതി സമയബന്ധിതമായി നടപ്പാക്കണമെന്ന് പള്ളിത്തോട് ഹേലാപുരം ക്ഷേത്ര മൈതാനിയിൽ ചേർന്ന ജനകീയ കൂട്ടായ്മ ആവശ്യപ്പെട്ടു.

തുറവൂർ, കുത്തിയതോട് പഞ്ചായത്ത് പരിധിയിലെ പടിഞ്ഞാറൻ കരിനിലങ്ങളിൽ നെൽകൃഷി ഉപേക്ഷിച്ച് മുഴുവൻ സമയ മത്സ്യക്കൃഷി നടത്തുന്നത് അവസാനിപ്പിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കൃഷി വകുപ്പും സർക്കാരും നടപടി സ്വീകരിക്കണമെന്നും ജനകീയ കൂട്ടായ്മ ആവശ്യപ്പെട്ടു. ജില്ലാ പഞ്ചായത്തംഗം സജിമോൾ ഫ്രാൻസിസ് ഉദ്ഘാടനം ചെയ്തു. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീതാ ഷാജി അദ്ധ്യക്ഷത വഹിച്ചു. കുത്തിയതോട് പഞ്ചായത്ത് പ്രസിഡന്റ് പി.വത്സല, തുറവൂർ പഞ്ചായത്ത് പ്രസിഡന്റ് മോളി രാജേന്ദ്രൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ പി.പി. പ്രതീഷ്, സി.ഒ. ജോർജ്, ബ്ലോക്ക് അംഗങ്ങളായ എൻ.സജി, മേരി ടെൽഷ്യ, പഞ്ചായത്തംഗങ്ങളായ കെ.ജി. സരുൺ, സുഗതൻ കളപ്പറമ്പ്, എ. ദിനേശൻ, എ.വി. ജോസഫ്, അഡ്വ.പി.കെ. ബിനോയ്, ഷീജ സെബാസ്റ്യൻ, വിമല ജോൺ സൺ, ജോഷ്വാ സെബാസ്റ്റ്യൻ, ഇ.എം.ബിജു, എ.അജിത്ത്, സി.ബി.സാബു എന്നിവർ സംസാരിച്ചു.

കൂട്ടായ്മ ഭാരവാഹികളായി: എ.എം. ആരിഫ് എം.പി, അഡ്വ ഷാനിമോൾ ഉസ്മാൻ എം.എൽ.എ, ജില്ലാ പഞ്ചായത്തംഗം സജിമോൾ ഫ്രാൻസിസ് (രക്ഷാധികാരികൾ), പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗീതാ ഷാജി (ചെയർപേഴ്സൺ), ബ്ലോക്ക് മെമ്പർമാരായ എൻ.സജി, മേരി ടെൽഷ്യ (വൈസ് ചെയർമാൻമാർ), തുറവൂർ പഞ്ചായത്ത് പ്രസിഡന്റ് മോളി രാജേന്ദ്രൻ, കുത്തിയതോട് പഞ്ചായത്ത് പ്രസിഡന്റ് പി. വത്സല, എ.അജിത്ത്, ഷിബു (കൺവീനർമാർ) സി.ഒ. ജോർജ്, പി.പി.പ്രതീഷ്, കെ.ജി. സരുൺ, എ.ദിനേശൻ, സുഗതൻ കാളപ്പറമ്പ് (ജോയിന്റ് കൺവീനർമാർ) എന്നിവരെ തിരഞ്ഞെടുത്തു.