ചേർത്തല:കണിച്ചുകുളങ്ങര ദേവീ ക്ഷേത്രത്തിലെ ഇക്കൊല്ലത്തെ ഉത്സവത്തിന് മുന്നോടിയായുള്ള പറയെടുപ്പ് 8ന് ആരംഭിക്കും.കൊവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ വീടുകളിൽ എത്തിയുള്ള പറയെടുപ്പ് ഒഴിവാക്കി.കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് രാവിലെ 7 മുതൽ ഉച്ചയ്ക്ക് 12 വരെ ഭക്തർക്ക് ക്ഷേത്ര നടയിൽ പറ നിറയ്ക്കാനുള്ള ക്രമീകരണങ്ങൾ ഒരുക്കിയിട്ടുള്ളതായി ദേവസ്വം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശൻ അറിയിച്ചു.മുൻ കാലങ്ങളിലേതു പോലെ പറയ്ക്കുള്ള അറിയിപ്പ് ഭക്തരുടെ വീടുകളിൽ ദേവസ്വം നേരിട്ടെത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു.ഫെബ്രുവരി 18ന് കൊടിയേറി മാർച്ച് 10നാണ് മഹോത്സവം.