വള്ളികുന്നം: പുരോഗമന കലാസാഹിത്യ സംഘം വള്ളികുന്നം കിഴക്ക് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സുഗതകുമാരി, യു.എ ഖാദർ എന്നിവരുടെ അനുസ്മരണം നടത്തി.അനുസ്മരണ യോഗം സാഹിത്യകാരൻ രാജൻ കൈലാസ് ഉദ്ഘാടനം ചെയ്തു. അനിൽ നീണ്ടകര അദ്ധ്യക്ഷത വഹിച്ചു.വളളികുന്നം രാജേന്ദ്രൻ, രാജൻ മണപ്പള്ളി, രാജീവ് പുരുഷോത്തമൻ,ടി രഞ്ജിത്ത് ദീപ എന്നിവർ സംസാരിച്ചു.