ചാരുംമൂട്: നൂറനാട് മുതുകാട്ടുകര ഭഗവതി ക്ഷേത്രത്തിലെ മകരസംക്രമ മഹോത്സവം വ്യാഴാഴ്ച തുടങ്ങി 14ന് സമാപിക്കും.കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായി​രി​ക്കും ചടങ്ങുകൾ.വ്യാഴാഴ്ച മുതൽ തിരുവുത്സവനാളായ 14 വരെ ക്ഷേത്രതന്ത്രി ചേന്നമംഗലത്ത് സിപിഎസ് പരമേശ്വരൻ ഭട്ടതിരിയുടെയും ക്ഷേത്ര മേൽശാന്തി മുതുകാട്ടുകര ഇളമുള ഇല്ലം സുബ്രഹ്മണ്യൻ നമ്പൂതിരിയുടേയും മുഖ്യകാർമ്മികത്വത്തിൽ കലശപൂജകൾ നടക്കും. എല്ലാ ദിവസവും വെൺമണി ഉണ്ണികൃഷ്ണനും സംഘവും കളമെഴുത്തുംപാട്ടും നടത്തും.14ന് ക്ഷേത്രാചാരച്ചടങ്ങുകൾക്ക് പുറമെ വൈകിട്ട് 5ന് വേല കളിയുടെ അകമ്പടിയോടുകൂടി എഴുന്നള്ളത്ത്. 9.30 ന് എതിരേൽപ്പും ഉണ്ടായിരിക്കുമെന്ന് ക്ഷേത്ര ഭരണ സമിതി ഭാരവാഹികളായ അഭിലാഷ്, സുനിൽകുമാർ, വേണു, സുരേന്ദ്രൻ എന്നിവർ അറിയിച്ചു.