മാവേലിക്കര: ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നാളെ മുതൽ 13 വരെ സപ്താഹയജ്ഞം നടക്കും. മുള്ളിക്കുളങ്ങര ചന്ദ്രമോഹനനാണ് യജ്ഞാചാര്യൻ. വള്ളികുന്നം സുരേഷ് നമ്പൂതി യജ്ഞഹോതാവും വള്ളികുന്നം സോമശേഖരൻ നായർ യജ്ഞപൗരാണികനുമാണ്. നാളെ രാവിലെ 7.20 തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം കെ.എസ് രവി യജ്ഞത്തിന്റെ ദീപ പ്രകാശനം നിർവഹിക്കും. ചടങ്ങിൽ ഗജപത്മം മാവേലിക്കര ഉണ്ണികൃഷ്ണൻ സ്മാരക നിർമ്മാണത്തിന്റെ കല്ലിടീൽ കർമ്മവും നടക്കും.