a

മാവേലിക്കര- പത്തിയൂർ കരിപ്പുഴ ഉള്ളിട്ട പുഞ്ച എട്ടാം ബ്ലോക്കിലെ നെല്ല് വിത്തുവിത ചെട്ടികുളങ്ങര പഞ്ചായത്ത് പ്രസിഡന്റ് സി.സുധാകരക്കുറുപ്പ് ഉദ്‌ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം ആർ.അരുൺകുമാർ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം കെ.ജി.സന്തോഷ് കുമാർ, മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.പ്രദീപ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലളിത ശശിധരൻ, പഞ്ചായത്ത് അംഗം ലത എസ്.ശേഖർ, കൃഷി ഓഫീസർ എസ്.അഞ്ജന, പാടശേഖര പ്രതിനിധിമാരായ കേശവൻകുട്ടി, കെ.അപ്പുക്കുട്ടൻ പിള്ള, എ.ഡി.എസ് പ്രസിഡന്റ് ഗീത ചന്ദ്രൻ, ഒ.രശ്മി, കുട്ടനാട് കിടങ്ങറ എൻ.ബി.പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.