ചാരുംമൂട്: കവിയും ഗാന രചയിതാവുമായിരുന്ന അനിൽ പനച്ചൂരാന്റെ അകാല നിര്യാണത്തിൽ ചാരുംമൂട് യൂണിയൻ അനുശോചിച്ചു. യൂണിയൻ ഹാളിൽ ചേർന്ന യോഗത്തിൽ ചെയർമാൻ ജയകുമാർ പാറപ്പുറത്ത് അദ്ധ്യക്ഷത വഹിച്ചു. കൺവീനർ ബി.സത്യപാൽ അനുശോചന പ്രമേയം അവതരിപ്പിച്ചു. വൈസ് ചെയർമാൻ രഞ്ജിത് രവി, എസ്.എസ്. അഭിലാഷ് കുമാർ, വി.ചന്ദ്രബോസ്, വന്ദന സുരേഷ്, സ്മിത ചുനക്കര, അർച്ചന പ്രദീപ്, രേഖ സുരേഷ്, വി.വിഷ്ണു, മഹേഷ് വെട്ടിക്കൊട്, ശ്രീക്കുട്ടൻ എന്നിവർ പങ്കെടത്തു.