photo

ചേർത്തല:ഡൽഹിയിൽ കർഷകർ നടത്തുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സി.ഐ.ടി.യു ചേർത്തല ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ റിലയൻസ് പെട്രോൾ പമ്പിന് സമീപം പ്രതിഷേധ ധർണ നടത്തി.മുനിസിപ്പൽ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ ഉദ്ഘാടനം ചെയ്തു.വി.എ.പരമേശ്വരൻ അദ്ധ്യക്ഷത വഹിച്ചു.ഏരിയ സെക്രട്ടറി പി.ഷാജിമോഹൻ,എ.എസ്.സാബു,കെ.കെ.ചന്ദ്രബാബു,കെ.വി.സന്തോഷ്,മധുമോഹൻ,നിർമ്മല ശെൽവരാജ്,കെ.സുരേശ്വരി എന്നിവർ പങ്കെടുത്തു.