ചേർത്തല: കൊവിഡ് ബാധിച്ച് കോട്ടയം മെഡി. ആശുപത്രിയിൽ ചികിത്സയിലായിരുന്ന തണ്ണീർമുക്കം പഞ്ചായത്ത് പതിനൊന്നാം വാർഡ് തകിടിവെളിയിൽ പരേതനായ ജനാർദ്ധനന്റെ മകൻ ജനിൽകുമാർ (ജെനീവ്-46) മരിച്ചു. പുത്തനങ്ങാടിയിൽ ബാർബർ ഷാേപ്പ് നടത്തുകയായിരുന്നു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വീട്ടുവളപ്പിൽ സംസ്കാരം നടത്തി. ഭാര്യ:മാധുരി.മക്കൾ:ജഗത്,ജഗീഷ്,ജയസൂര്യ.