ചേർത്തല: പൂച്ചാക്കൽ ശ്രീകണ്‌ഠേശ്വരം ബിഎഡ് കോളേജിലെ 16-ാമത് ബാച്ചിന്റെ പ്രവേശനോദ്ഘാടനം ഇന്ന് രാവിലെ 11ന് എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയൻ സെക്രട്ടറി വി.എൻ.ബാബു ഉദ്ഘാടനം ചെയ്യും.ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ബിബി തോമസ് അദ്ധ്യക്ഷത വഹിക്കും.യോഗം കൗൺസിലർ പി.ടി.മൻമഥൻ മുഖ്യ പ്രഭാഷണം നടത്തും.യോഗം ഡയറക്ടർ ബോർഡ് അംഗം വി.ശശികുമാർ സ്വാഗതം പറയും.ഡയറക്ടർ ബോർഡ് അംഗം എ.എസ്.ബൈജു,യൂണിയൻ കൗൺസിലർമാരായ ബിജുദാസ്, ദിനദേവൻ, വിനോദ് മത്താനം,ഹയർസെക്കൻഡറി പ്രിൻസിപ്പൽ എ.ഡി.വിശ്വനാഥൻ,കെ.ചിത്ര,സ്വപ്ന വത്സൻ എന്നിവർ സംസാരിക്കും.ചടങ്ങിൽ യൂത്ത് മൂവ്‌മെന്റ് യൂണിയൻ സമിതി അംഗം ശ്യാംകുമാർ,544-ാം നമ്പർ ശാഖയിലെ കുടുംബ യൂണിറ്റ് കൺവീനർമാരും പങ്കെടുക്കും.