ആലപ്പുഴ: പഴവീട് അത്തിത്തറ ശ്രീ ഭഗവതി ക്ഷേത്രത്തിലെ മകരം ഉതൃട്ടാതി മഹോത്സവം 9 മുതൽ 18 വരെ നടക്കും. 9ന് വൈകിട്ട് 6.30ന് തൃക്കൊടിയേറ്റ്. 10ന് വിശേഷാൽ കളഭാഭിഷേകം.11,13,16,17 തീയതികളിൽ വിശേഷാൽ പുഷ്പാഭിഷേകം, 12നും 14നും വിശേഷാൽ ഇളനീർ അഭിഷേകം, 15ന് രാവിലെ 10.30ന് നാരാങ്ങാദീപം തെളിക്കൽ, 11.30ന് വിശേഷാൽ കുങ്കുമാഭിഷേകം, 17ന് രാവിലെ 11.30ന് വിശേഷാൽ സർപ്പം പൂജ, രാത്രി 9ന് പള്ളിവേട്ട. 18ന് രാത്രി 8ന് ആറാട്ടോടുകൂടി ഉത്സവം സമാപിക്കും.