ആലപ്പുഴ: കേരള കള്ള് വ്യവസായ ക്ഷേമനിധി ബോർഡ് അംഗങ്ങളുടെ പ്രൊഫഷണൽ കോഴ്സിന് പഠിക്കുന്ന മക്കൾക്ക് ലാപ്ടോപ് അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 2020 -21ൽ ഒന്നാം വർഷ പ്രവേശനം നേടിയവർക്ക് അപേക്ഷിക്കാം. കേന്ദ്ര,സംസ്ഥാന പ്രവേശന പരീക്ഷകൾ വഴി സർക്കാർ അംഗീകൃത കോളേജുകളിൽ പ്രവേശനം നേടിയവർക്ക് മാത്രമേ ആനുകൂല്യത്തിന് അർഹതയുള്ളു. അപേക്ഷയോടൊപ്പം എൻട്രൻസ് കമ്മീഷണറുടെ അലോട്ട്മെന്റ് കത്ത്/സ്കോർഷീറ്റ്/ അലോട്ട്മെന്റ് ഓർഡർ, അഡ്മിഷൻ ലഭിച്ച സ്ഥാപനത്തിലെ മേധാവിയുടെ കത്ത് എന്നിവ ഹാജരാക്കണം. ജില്ലാ ക്ഷേമനിധി ഓഫീസിൽ അപേക്ഷ ലഭിക്കേണ്ട അവസാന തിയതി ജനുവരി 31.