ആലപ്പുഴ: ജനുവരി 13 മുതൽ 15 വരെ തിരുവനന്തപുരത്ത് നടക്കുന്ന ആർമി റിക്രൂട്ട്മെന്റ് റാലിയ്ക്ക് പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾക്കായി ആലപ്പുഴ ഡിപ്പോയിൽ നിന്ന് കെ.എസ്.ആർ.ടി.സി സ്പെഷ്യൽ സർവീസ് നടത്തും. 12, 13, 14 തീയതികളിൽ ഉച്ചയ്ക്ക് 2 ന് ബസ് പുറപ്പെടും. ഓൺലൈൻ റിസർവേഷൻ സൗകര്യം ലഭ്യമാണ്. www.online.keralartc.com