ആലപ്പുഴ: കലവൂർ, ആര്യാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ പ്രവർത്തിക്കുന്ന എസ്.ബി.ഐയുടെ ഗ്രാമീണ സ്വയംതൊഴിൽ പരിശീലന കേന്ദ്രത്തിൽ സൗജന്യ സി.സി.ടി.വി ഇൻസ്റ്റലേഷൻ ആൻഡ് സർവീസിംഗ് കോഴ്സ് 18ന് ആരംഭിക്കും. താത്പര്യമുള്ള 18 നും 45 നും മദ്ധ്യേ പ്രായമുള്ള യുവതിയുവാക്കൾ 0477-2292427, 0477-2292428 എന്ന നമ്പറിൽ ബന്ധപ്പെടണം.