മാവേലിക്കര: കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വ്യാപാരി വ്യവസായി സമിതി മാവേലിക്കര ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാവേലിക്കര ബുദ്ധ ജംഗ്ഷനിൽ സായാഹ്ന സദസ്സ് സംഘടിപ്പിച്ചു. സി.പി.എം ഏരിയ സെക്രട്ടറി കെ.മധുസൂദനൻ ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി സമിതി മാവേലിക്കര ഏരിയ കമ്മിറ്റി വൈസ് പ്രസിഡന്റ് താജുദ്ദീൻ അധ്യക്ഷനായി. സമിതി ഏരിയ സെക്രട്ടറി രാജീവ്.എസ്, ജില്ലാ കമ്മിറ്റി അംഗം സുനിൽ മാജിക്ക്, ദേവരാജൻ, തോമസ്ജോർജ്, അൻസാർ, ജിജോ തമ്പുരാൻ എന്നിവർ സംസാരിച്ചു.